പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

Sep 7, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:എംബിബിഎസ് പ്രവേശന ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചതിനെ തുടർന്ന് കേരളത്തിലെ 17 സ്വാശ്രയ കോളേജുകളിലും ഫീസ് നിരക്ക് ഉയർന്നു. സ്വാശ്രയ കോളജുകളിലെ 85 ശതമാനം യോഗ്യത സീറ്റുകളിലെ ഫീസ് 7.71 ലക്ഷം മുതൽ 8.86 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. 15 ശതമാനം വരുന്ന എൻആർഐ സീറ്റുകളിലും ഫീസ് വർധിപ്പിച്ചിട്ടുണ്ട്. എൻആർഐ സീറ്റുകളിൽ 21.65 ലക്ഷം രൂപവരെയാകും വാർഷികഫീസ്.
2024-25 അധ്യയനവർഷത്തെ 17 കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക് താഴെ.

  1. അമല, തൃശ്ശൂർ – 8,16,038
  2. ജൂബിലി മിഷൻ, തൃശ്ശൂർ – 8,16,038
  3. മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച്, കോലഞ്ചേരി – 8,16,038
  4. പുഷ്പഗിരി, തിരുവല്ല – 8,16,038
  5. എം.ഇ.എസ്. മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ – 8,16,038
  6. മലബാർ മെഡിക്കൽ കോളേജ്, ഉള്ളിയേരി – 8,16,038
  7. എസ്.യു.ടി, തിരുവനന്തപുരം – 7,76,504
  8. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം – 8,49,961
  9. ശ്രീഗോകുലം മെഡിക്കൽ കോളേജ്, വെഞ്ചാറമൂട് – 7,71,595
  10. മൗണ്ട് സിയോൺ, പത്തനംതിട്ട – 8,09,939
  11. കെ.എം.സി.ടി. മെഡിക്കൽ കോളേജ്, മണാശ്ശേരി 8,07,324 –
  12. ട്രാവൻകൂർ മെഡിക്കൽ കോളേജ്, മൈലാപ്പുർ – 8,16,038
  13. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് – 8,86,779
  14. അസീസിയ ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം – 8.16,038
  15. ഡോ. സോമർവെൽ മെമ്മോറിയൽ, കാരക്കോണം -8,16,038
  16. കരുണ മെഡിക്കൽകോളേജ്, പാലക്കാട് – 7,87,780
  17. അൽ അസർ മെഡിക്കൽ കോളേജ് തൊടുപുഴ 8,16,038

Follow us on

Related News