തിരുവനന്തപുരം:കുടുംബശ്രീ സംസ്ഥാനതലത്തിൽ നിയമിക്കുന്ന ഹരിതകർമസേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ അടിസ്ഥാനത്തിലുമായി ആകെ 955 ഒഴിവുകൾ ഉണ്ട്. ജില്ലാടിസ്ഥാനത്തിൽ ഒഴിവ് സംസ്ഥാനത്ത് ആകെ 14ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ഹോണറേറിയം ലഭിക്കും. ബിരുദാനന്തരബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 25 വയസ് മുതൽ 40വരെയാണ് പ്രായപരിധി.
പഞ്ചായത്തടിസ്ഥാനത്തിലുള്ള ഹരിതകർമസേന കോ-ഓർഡിനേറ്റർ (സിഡിഎസ്)മാരുടെ ആകെ ഒഴിവ് 941 ആണ്. സ്ത്രീകൾക്ക് മാത്രമാണ് അവസരം. 10,000 രൂപയാണ് ഹോണറേറിയം. ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ് മുതൽ 40വരെ. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങൾ (തീം ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം/പദ്ധതികൾ, ഹരിതകർമസേന, മാലിന്യസംസ്കരണം, കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിങ് ആൻഡ് മെന്റ്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. റാങ്ക്പട്ടിക ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽനിന്ന് നേരിട്ടോ വെബ്സൈറ്റിൽനിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അയൽക്കൂട്ട അംഗം/കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകയാണെന്നതിനും സി.ഡി.എസിൻ്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കണം.
അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ കോഡ് രേഖപ്പെടുത്തണം. 200 രൂപയാണ് അപേക്ഷ ഫീസ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ അതാത് ജില്ലകളിൽ സമർപ്പിക്കണം. അവസാനതീയതി സെപ്റ്റംബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://kudumbashree.org സന്ദർശിക്കുക.
ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില് ടെലി കമ്മ്യൂണിക്കേഷന്...