തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും.
രണ്ടാംഘട്ട കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 5) മുതൽ 10 വരെ നടക്കും. വിദ്യാർത്ഥികൾ http://mcc.nic.in വഴി ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. രണ്ടാം സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 13ന് പ്രസിദ്ധപ്പെടുത്തും. 14മുതൽ 20 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
മൂന്നാം റൗണ്ട് കൗൺസലിങ് നടപടികൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 26 മുതൽ ഒക്ടോബർ 2വരെ രജിസ്ട്രേഷൻ, ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. ഒക്ടോബർ 5ന് സീറ്റ് അലോട്ട്മെൻ്റ് പ്രസിദ്ധപ്പെടുത്തും. ഒക്ടോബർ 6മുതൽ 12വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടണം. കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ചോയിസ് ഫില്ലിങ് അടക്കം പുതുതായി രജിസ്റ്റർ ചെയ്യണം. ആദ്യ റൗണ്ടിൽ സീറ്റ് അലോട്ട്മെന്റ് ലഭിക്കാ ത്തവർക്കും ലഭിച്ച സീറ്റ് രേഖാ പരിശോധനാ വേളയിൽ റദ്ദായവർക്കും അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്ത് രണ്ടാം റൗണ്ട് അപ്ഗ്രഡേഷന് സമ്മതം നൽകിയവർക്കും അലോട്ട്മെന്റ്റ് ലഭിച്ച സീറ്റിൽ പ്രവേശനം നേടാത്തവർക്കും ഒന്നാംഘട്ട അലോട്ട്മെ ന്റ് സീറ്റ് നിരസിച്ചവർക്കുമാണ് രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹതയുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാ ത്തവരെയും ഒന്നും രണ്ടും റൗണ്ടുകളിലേക്കുള്ള കൗൺസലിങ്ങിലേക്ക് രജിസ്റ്റർ ചെയ്യാത്തവരെയും പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾ http://mcc.nic.inൽ ലഭിക്കും.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....