പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

ദിശ ഹയർ സ്റ്റഡീസ് എക്സ്പോ: ക്രമീകരണങ്ങൾ ആരംഭിച്ചു

Sep 3, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:ഒക്ടോബർ 4 മുതൽ 8വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന
ദിശ-ഹയർ സ്റ്റഡീസ് എക്സ്പോയുടെ പോസ്റ്റർ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിങ് സെൽ ആണ് ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ. പോസ്റ്റർ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ. എസിന് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിങ് സെൽ സ്റ്റേറ്റ് കോഡിനേറ്റർ സി. എം.അസീം, പബ്ലിസിറ്റി കൺവീനർ കെ.ബി.സിമിൽ, എന്നിവർ സന്നിഹിതരായി. 2018 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദിശ ആദ്യമായി സ്വതന്ത്രമായി സംഘടിപ്പിക്കുകയാണ്. ഹയർ സെക്കൻഡറി പഠനത്തിന് ശേഷമുള്ള ഉപരിപഠന തൊഴിൽ മേഖലകളിലെ അനന്തസാധ്യതകളെ പരിചയപ്പെടുത്തുന്ന മെഗാ ഉന്നത വിദ്യാഭ്യാസ മേളയാണ് ദിശ . 25000 സ്ക്വയർ ഫീറ്റിൽ പ്രത്യേകം തയ്യാറാക്കിയ പ്രദർശന നഗരിയിലാണ്
ദിശ എക്സ്പോ ഒരുങ്ങുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള പ്രമുഖ സർവ്വകലാശാലകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. 80 ൽ അധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് മേളയിൽ തയ്യാറാകുന്നത്.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തനതായി തയ്യാറാക്കിയ
K -DAT അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പ്രത്യേകം സജ്ജമാക്കിയ സെമിനാർ ഹാളിൽ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന വിഷയാവതരണങ്ങളും നടക്കും. സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കും. തുടർ പഠന മേഖലയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്ന വിദ്യാർത്ഥികൾക്കായി കരിയർ കൗൺസിലിങും സജ്ജമാക്കുന്നതാണ്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് എക്സ്പോ കാണാനുള്ള അവസരമുണ്ടായിരിക്കും.

Follow us on

Related News