പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

Sep 2, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അധ്യാപകരെവീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അധ്യാപകരെയും , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2023-24 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. l
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് അവാർഡ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ ഡയറക്‌ടർമാരും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കൈറ്റ്, പ്രൊഫ. കാർത്തികേയൻ നായർ മുൻ ഡയറക്‌ടർ, ഹയർസെക്കന്ററി വിഭാഗം അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. 10,000 രൂപയും പ്രശസ്‌തി പത്രവും, ഫലകവും ആണ് ജേതാക്കൾക്ക് നൽകുന്നത്.
അവാർഡ് നേടിയ ലോവർ ഹയർസെക്കന്ററി, പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി അദ്ധ്യാപകരുടെ പേര്. ഔദ്യോഗിക പദവി, സ്‌കൂളിൻ്റെ പേര്, ജില്ല എന്നിവ താഴെ.

Follow us on

Related News