പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പിജി പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ 10മുതൽ

Aug 24, 2024 at 7:00 pm

Follow us on

തേഞ്ഞിപ്പലം:പിജി ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് കാലിക്കറ്റ്‌ സർവകലാശാല. 2024 – 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി. ജി. ക്യാപ് – 2024) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി പുനഃപ്രസിദ്ധീകരിക്കേണ്ടതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബർ മൂന്നിന് ശേഷം ആയിരിക്കും. വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കേണ്ടതും പരാതികൾ ഉള്ളപക്ഷം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്കുള്ളിൽ പരാതികൾ pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതുമാണ്.

Follow us on

Related News