പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സംസ്ഥാനത്ത് 53,261 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: മലപ്പുറത്തും സീറ്റുകൾ ഒഴിവെന്ന് മന്ത്രി

Aug 14, 2024 at 4:23 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 53,261 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിൽ മാത്രം 2,497 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലപ്പുറം ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ സയൻസ് കോമ്പിനേഷനുകളിലാണെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സംസ്ഥാന തലത്തിൽ ഇതുവരെ ആകെ മൂന്ന് ലക്ഷത്തി എൺപത്തിയെട്ടായിരത്തി അറുന്നൂറ്റി ഇരുപത്തിയാറ് (3,88,626) വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി. ഇതിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ്റി നാൽപത്തി രണ്ട് (1,92,542) വിദ്യാർത്ഥികൾ സയൻസ് കോമ്പിനേഷനിലും
ഒരു ലക്ഷത്തി പതിമൂവായിരത്തി എണ്ണൂറ്റി മുപ്പത്തി രണ്ട് (1,13,832) വിദ്യാർത്ഥികൾ കോമേഴ്‌സ് കോമ്പിനേഷനിലും എൺപത്തി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത്തി രണ്ട് (82,252) വിദ്യാർത്ഥികൾ ഹ്യുമാനിറ്റീസ്‌ കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്.


ഇതിൽ മുപ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി മുപ്പത്തി മൂന്ന് (37,133) പട്ടിക ജാതി വിദ്യാർത്ഥികളും
ആറായിരത്തി അമ്പത്തിയൊന്ന് (6,051) പട്ടിക വർഗ്ഗ വിദ്യാർത്ഥികളും നാലായിരത്തി എണ്ണൂറ്റി മൂന്ന് (4,803) ഭിന്നശേഷി വിഭാഗ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

മെറിറ്റ് ക്വാട്ടയിൽ മൂന്ന് ലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി അമ്പത്തിയഞ്ച് (3,04,955) വിദ്യാർത്ഥികളും, എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഇരുപത്തിയൊന്നായിരത്തി മുന്നൂറ്റി നാൽപത്തിയേഴ് (21,347) വിദ്യാർത്ഥികളും
മാനേജ്‌മെന്റ് ക്വാട്ടയിൽ മുപ്പത്തി അയ്യായിരത്തി അമ്പത്തി രണ്ട് (35,052) വിദ്യാർത്ഥികളും,
പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ തൊള്ളായിരത്തി നാൽപത്തി നാല് (944) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ ഇരുപത്തിയാറായിരത്തി മുന്നൂറ്റി ഇരുപത്തിയെട്ട് (26,328) വിദ്യാർത്ഥികളും ആണ്പ്രവേശനം നേടിയിട്ടുള്ളത്.

മലപ്പുറം ജില്ലയിൽ ആകെ എഴുപതിനായിരത്തി അറുന്നൂറ്റി അറുപത്തിയെട്ട് (70,686) വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി.
ഇതിൽ ഇരുപത്തി അയ്യായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് (25,942) വിദ്യാർത്ഥികൾ സയൻസ് കോമ്പിനേഷനിലും ഇരുപത്തി നാലായിരത്തി മുപ്പത്തി ഏഴ് (24,037) വിദ്യാർത്ഥികൾ കോമേഴ്‌സ് കോമ്പിനേഷനിലും ഇരുപതിനായിരത്തി എഴുന്നൂറ്റി ഏഴ് (20,707) വിദ്യാർത്ഥികൾ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്.
മെറിറ്റ് ക്വാട്ടയിൽ അമ്പത്തിയാറായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് (56,197) വിദ്യാർത്ഥികളും,
എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ മൂവായിരത്തി അഞ്ഞൂറ്റി ഇരുപത് (3,520) വിദ്യാർത്ഥികളും


മാനേജ്‌മെന്റ് ക്വാട്ടയിൽ നാലായിരത്തി എണ്ണൂറ്റി അമ്പത്തിയാറ് (4,856) വിദ്യാർത്ഥികളും,
പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിലുള്ളമോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ ഇരുപത്തിയഞ്ച് (25) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ ആറായിരത്തി എൺപത്തിയെട്ട് (6,088) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്. മലപ്പുറം ജില്ലയിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ആകെ ഒഴിവുള്ള രണ്ടായിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയേഴ് (2,497) സീറ്റുകളിൽ തൊള്ളായിരത്തി മൂന്ന് (903) സീറ്റുകൾ
സയൻസ് കോമ്പിനേഷനിലും
എഴുന്നൂറ്റി ഇരുപത്തിയൊമ്പത് (729) സീറ്റുകൾ കോമേഴ്‌സ് കോമ്പിനേഷനിലും
എണ്ണൂറ്റി അറുപത്തിയഞ്ച് (865) സീറ്റുകൾ
ഹ്യൂമാനിറ്റീസ് കോമ്പിനേഷനിലുമാണ്.
സയൻസ് കോമ്പിനേഷൻ സീറ്റുകളാണ്
പൊതുവിദ്യാലയങ്ങളിൽ കൂടുതലായി ഒഴിഞ്ഞ് കിടക്കുന്നത്. ബാച്ചുകൾ അനുവദിക്കുന്നതിനായി പരിശോധനകൾ നടത്തിയപ്പോൾ മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും സയൻസ് കോമ്പിനേഷൻ സീറ്റുകൾ അധികമായിരുന്നു..

ഹയർ സെക്കണ്ടറി വിദ്യാഭ്യാസവകുപ്പിന്റെ
ഏകജാലക സംവിധാനം പ്രതിവർഷം ശരാശരി നാലര ലക്ഷത്തിലധികം അപേക്ഷകൾ പ്രോസ്സസ്സ് ചെയ്യുന്ന ലോകത്തിലെ തന്നെ
ഏറ്റവും വലിയ കേന്ദ്രീകൃത പ്രവേശന സംവിധാനമാണ്. 2007-ൽ തിരുവനന്തപുരം ജില്ലയിൽ ഒരു പൈലറ്റ് പ്രോജക്ടായി ആണ് ഏകജാലക
സംവിധാനം ആരഭിക്കുന്നത്.
2008-ൽ പ്ലസ്സ്‌ വൺ പ്രവേശനത്തിനുവേണ്ടി ഒരു കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയ കേരളം മുഴുവൻ നടപ്പിലാക്കി. ഏകജാലകം എന്ന പേരിൽ അറിയപ്പെടുന്ന ഹയർസെക്കണ്ടറി കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ്സ് വൺ പ്രവേശനം ലളിതവും സുതാര്യവും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും
പൊതുവിദ്യാഭ്യാസ മേഖലയിൽ ഐ.ടി യുടെ സ്വാധീനം എപ്രകാരം ഉപയോഗപ്പെടുത്താം
എന്നതിനും ഒരു ഉത്തമ ഉദാഹരണം കൂടിയാണ്.
ഏഴ് ദശാംശ സ്ഥാനത്തിന് കൃത്യതയോടെ
കണക്കാക്കുന്ന വെയിറ്റഡ് ഗ്രേഡ് പോയിന്റ്റേജ് ആണ് പ്രവേശന മാനദണ്ഡം. ഇതിൽ തുല്യത തുടർന്നാൽ വിവിധ തരത്തിലുള്ള മുപ്പത്തെട്ട് ഇനം ടൈബ്രേക്കിങ്ങിലൂടെയാണ് കുറ്റമറ്റ രീതിയിൽ ഓരോ സ്‌കൂൾ/കോഴ്‌സിലേയ്ക്കുമുള്ള റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. 2011 മുതലുള്ള വർഷങ്ങൾ പരിശോധിക്കുമ്പോൾ ഈ വർഷമാണ് ഏറ്റവും കൂടുതൽ പ്രവേശനം മൂന്ന് ലക്ഷത്തി എൺപത്തിയെട്ടായിരത്തി അറുന്നൂറ്റി ഇരുപത്തിയാറ് (3,88,626) എണ്ണം ഹയർസെക്കണ്ടറി മേഖലയിൽ നടന്നിട്ടുള്ളത്.

2011 മുതലുള്ള കാലയളവിൽ എസ്.എസ്.എൽ സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ നാല് ലക്ഷത്തി അറുപത്തിയൊന്നായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് (4,61,825) പേർ ഉപരിപഠനത്തിന് യോഗ്യത നേടിയ 2015 ൽ മൂന്ന് ലക്ഷത്തി എൺപതിനായിരത്തി ഒരുന്നൂറ്റിയഞ്ച് (3,80,105) പേരാണ് പ്ലസ് വൺ പ്രവേശനം നേടിയത്.
ഈ വർഷത്തേതിന് അടുത്ത് മൂന്ന് ലക്ഷത്തി എൺപത്തിയാറായിരത്തി നാന്നൂറ്റി എഴുപത്തിയെട്ട് (3,86,478) പേർ പ്രവേശനം നേടിയത് 2018 ലുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Follow us on

Related News