എറണാകുളം:വയനാട്ടിലെ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളും തുക കൈമാറി. വിദ്യാർത്ഥികൾക്കൊപ്പം മാനേജ്മെൻ്റും അധ്യാപകരും ഒത്തുചേർന്ന് സമാഹരിച്ച രണ്ടുലക്ഷം രൂപ സ്കൂൾ പ്രിൻസിപ്പാൾ പി മനോജിൽ നിന്നും എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഏറ്റുവാങ്ങി. സ്കൂൾ മാനേജറായ ടി.എസ് അമീറിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവമായി പങ്കുചേർന്ന് പ്രവർത്തിക്കുന്ന വിദ്യാലയമാണ് തർബിയത്ത്.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സാമ്പത്തിക സഹായം, പ്രളയകാലത്തും കോവിഡുകാലത്തും വിദ്യാലയം നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...









