തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമെന്ന തീരുമാനം സർക്കാർ മരവിപ്പിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. കോടതി വിധിയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ഇനി ക്ലാസ് ഉണ്ടാവില്ല. അധ്യാപക സംഘടനകളുമായും, ക്യുഐപിയോഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഉടൻ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...