പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

ഹൈസ്കൂൾ- ഹയർ സെക്കൻഡറി ലയനം: അനധ്യാപകരുടെ കാര്യത്തിൽ ആശങ്ക

Aug 7, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയന ശുപാർശ ഉയരുമ്പോൾ ആശങ്കയുമായി അനധ്യാപക ജീവനക്കാർ. ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ക്ക് ഇരട്ടി ജോലിയാകുമെന്ന ആശങ്കയാണ് ഉയർരുന്നത്. അനധ്യാപകരുടെ നിലവിലുള്ള ജോലിഭാരം കണക്കിലെടുക്കാതെ ഇരട്ടി ജോലി അടിച്ചേല്‍പ്പിക്കുന്ന തീരുമാനത്തിനെതിരേ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലാണ് അനധ്യാപക സംഘടനകൾ. ജില്ല-സംസ്ഥാനതലങ്ങളിലും ശക്തമായ പ്രതിഷേധം ഉയർത്താനാണ് സംഘടനകളുടെ തീരുമാനം. വിഷയത്തിൽ ഹൈകോടതിയിൽ നടക്കുന്ന കേസിൽ കൃത്യമായി
ഇടപെടൽ നടത്തുമെന്ന് സംഘടനകൾ പറയുന്നു. കോളജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പ്പെടുത്തിയപ്പോള്‍ നഷ്ടപ്പെട്ട ലൈബ്രേറിയന്‍, ക്ലര്‍ക്ക്, മീനിയല്‍ തസ്തികള്‍ കെ.ഇ.ആര്‍ ചട്ടപ്രകാരം സൃഷ്ടിക്കണമെന്നു ആവശ്യപ്പെട്ടു കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2020 ജനുവരിയില്‍ ഹൈക്കോടതി തസ്തികകള്‍ അനുവദിച്ചു ഉത്തരവായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ അപ്പീല്‍ 2021 ജനുവരിയില്‍ തള്ളിയതോടെ കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരേ കോടതിയലക്ഷ്യ നടപടിയുമായി അസോസിയേഷന്‍ വീണ്ടും ഹരജി നല്‍കി. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയും സുപ്രീംകോടതി തള്ളിയതിനിടെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കി ഹയര്‍ സെക്കന്‍ഡറി ലയനം ഉള്‍പ്പെടെയുള്ള കെ ഇ ആര്‍ പരിഷ്‌ക്കരണത്തിനായിരുന്നു നിയമസഭ അംഗീകാരം നല്‍കിയത്.

പല എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹൈസ്‌കൂള്‍ വിഭാഗത്തിലെ അനധ്യാപക ജീവനക്കാരെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. ഇതു മൂലം ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ പറയുന്നു.
കെ.ഇ.ആര്‍ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിച്ചു ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിട്ടും ഹയര്‍ സെക്കന്‍ഡറിയിലെ അനധ്യാപക നിയമനം നടത്താത്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍.വി മധു, ജനറല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറിയിലെ അനധ്യാപക നിയമനം അട്ടിമറിക്കുന്ന ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് എയ്ഡഡ് സ്‌കൂളുകളിലെ അനധ്യാപകരുടെ പ്രമോഷന്‍ സാധ്യതയും ഇല്ലാതാക്കുമെന്നാണ് പരാതി. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആറായിരത്തിലധികം അനധ്യാപക തസ്തികകള്‍ സാമ്പത്തിക ബാധ്യതയുടെ പേരില്‍ അട്ടിമറിക്കുമ്പോള്‍ അത്രയും ചെറുപ്പക്കാരുടെ ജോലി പ്രതീക്ഷകളുമാണ് ഇല്ലാതാകുന്നത്.
ഖാദര്‍ കമ്മറ്റിയുടെ രണ്ടാംഘട്ട റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോഴും സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, മീനിസ്റ്റീരിയല്‍ ജീവനക്കാരുടെ അഭാവം സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്‌കൂള്‍ തൂത്തുവാരാന്‍ പോലും ജീവനക്കാരില്ലാത്ത സാഹചര്യമാണ് പലയിടത്തും. കോടതി വിധിയെ തുടര്‍ന്ന് പുതിയ നിയമനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉദ്യോഗാര്‍ഥികള്‍ക്കിടയിലും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി ഹയര്‍ സെക്കന്‍ഡറി ലയനം ഉള്‍പ്പെടെയുള്ള കെ.ഇ.ആര്‍ പരിഷ്‌ക്കരണം നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഇതിനെ തുടര്‍ന്ന് ഹൈസ്‌കൂളിലെ അനധ്യാപകരെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ജോലികള്‍ നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിക്കുന്നതായി പരാതിയുണ്ട്.ലയനം വന്നെങ്കിലും ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലോ തിരിച്ചോ പഠിപ്പിക്കേണ്ടതില്ലെന്നും അനധ്യാപകരെ മാത്രം പൊതുവായി ഉപയോഗിച്ച് മുന്നോട്ടുപോകാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശവും അനധ്യാപകരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Follow us on

Related News