തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ & ട്രാക്ഷൻ, ജൂനിയർ എഞ്ചിനീയർ, അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. എക്സിക്യൂട്ടീവ് (ടെലികോം) ഒഴിവ് – 1. 32 വയസ്സാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറങ്) 3 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 40,000 – 1,40,000 രൂപ വരെ.
ജൂനിയർ എഞ്ചിനീയർ (ട1)/ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (ട2)-പവർ & ട്രാക്ഷൻ. (ഒഴിവുകൾ 2).
യോഗ്യത: ബി.ഇ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്). 30 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). മുകളിൽ നൽകിയ യോഗ്യതക്ക് പുറമെ, 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 33,750 രൂപ മുതൽ 94,400 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. ഈ തസ്തികയിലേക്ക് ജൂനിയർ എഞ്ചിനീയറുടെ യോഗ്യതക്ക് പുറമെ 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. 32 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). 35,000 രൂപ മുതൽ 99,700 രൂപ വരെയാണ് ശമ്പളം.
വിശദവിവരങ്ങൾക്ക് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 21വരെ അപേക്ഷ സമർപ്പിക്കാം.