തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്‌തികകളിലായാണ് നിയമനം നടത്തുന്നത്.1ആകെ 82 ഒഴിവുകളാണ് ഉള്ളത്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. എൽ.ഡി ക്ലർക്ക് (157 ഒഴിവുകൾ), ഹിന്ദി ടൈപ്പിസ്റ്റ് (18 ഒഴിവുകൾ), ട്രാൻസ്പോർട്ട് ഡ്രൈവർ (7 ഒഴിവുകൾ) എന്നിങ്ങനെയാണ് നിയമനം നടത്തുന്നത്. എൽ.ഡി ക്ലർക്കിന് ഏതെങ്കിലും വിഷയത്തിൽ 60ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. ഇംഗ്ലിഷിൽ മിനുട്ടിൽ 35 വാക്കുകൾ വേഗത്തിൽ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. ഹിന്ദി ടൈപ്പിസ്റ്റിന് പ്ലസ്‌ടു ആണ് യോഗ്യത. ഹിന്ദിയിൽ മിനുട്ടിൽ 30 വാക്കുകൾ വേഗത്തിൽ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. മാത്സിലും ഫിസിക്‌സിലും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഡ്രൈവർ തസ്‌തികയിൽ പത്താം ക്ലാസ് ജയവും രണ്ടു വർഷത്തെ ഡ്രൈവിങ് പരിചയവുമാണ് യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൽ ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. സെപ്റ്റംബർ 1നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി. http://indianairforce.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില് ടെലി കമ്മ്യൂണിക്കേഷന്...