തിരുവനന്തപുരം:ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് എൻ.എസ്.എസ്. നേരത്തെ വ്യക്തമാക്കിയിരുന്നു, റിപ്പോർട്ടിനെതിരെ എം.ഇ.എസും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഈ വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമാണെന്നും, എയ്‌ഡഡ് മേഖലയിലെ അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടുന്നത് ചർച്ചക്ക ചെയ്തെടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രയോഗികമല്ലെന്നും, റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള...