തിരുവനന്തപുരം :ഹൈസ്ക്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. തൊഴിൽ പഠനത്തിന് ഊന്നൽ നൽകിയുള്ളതാണ് പുതിയ പാഠ്യപദ്ധതി. എട്ടാംക്ലാസ് മുതൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കണമെന്നും ഒൻപതുമുതൽ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് നിർദേശം. 11,12 ക്ലാസുകളിൽ വിഷയാധിഷ്ഠിത പഠനത്തിനൊപ്പം കുട്ടികളുടെ പ്രത്യേക അഭിരുചിയനുസരിച്ചുള്ള തൊഴിൽപഠനവും ഉൾപ്പെടുത്തും. പ്രീസ്‌കൂൾ മുതൽ 12 വരെ പഠിപ്പിക്കുന്ന മുഴുവൻപേരെയും അധ്യാപകരെന്ന ഒറ്റനിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോൾ സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തിൽ ഉൾപ്പെടുത്തി റഫറണ്ടം നടത്തണമെന്നും ശുപാർശയിലുണ്ട്. നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപക സംഘടനകൾക്കേ അംഗീകാരം നൽകാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ. അധ്യാപകസംഘടനകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണമെന്നതാണ് നിബന്ധന. 18 ശതമാനത്തിൽ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...