പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വൈദ്യുതിയും ലൊക്കേഷനും ഇനി പട്ടാളക്കാരുടെ ഷൂസിൽ നിന്നും ലഭിക്കും: പുതിയ ടെക്നോളജിയുമായി ഐഐടി ഇൻഡോർ

Aug 6, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ട്രൈബോ ഇലക്ട്രിക് നാനോജെനറേറ്റർ ടെക്നോളജി ഉപയോഗിച്ചാണ് പട്ടാളക്കാർക്കായി ഐഐടി ഇൻഡോർ പ്രത്യേകതരം ഷൂസുകൾ തയ്യാറാക്കിയിരിക്കുന്നത്. ഷൂസുകളിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതോടൊപ്പം ലൊക്കേഷൻ തിരിച്ചറിയാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ സുരക്ഷയും പ്രവർത്തനക്ഷമതയും ഇതിലൂടെ വർദ്ധിപ്പിക്കാമെന്ന് ഐ.ഐ.ടി. അധികൃതർ വ്യക്തമാക്കി. ചെരിപ്പിലെ സോളിലാണ് വൈദ്യുതി. ഓരോ ചുവട് നടക്കും തോറും വൈദ്യതി ഉത്‌പാദിപ്പിക്കുന്ന സാങ്കതിക വിദ്യയാണ് ഷൂസിൽ ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ഉപകരണങ്ങൾ ഈ വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കാം. ജി.പി.എസ്, റേഡിയോ ഫ്രീക്വൻസി, ഐഡന്റിഫിക്കേഷൻ ടെക്നോളജി എന്നിവ സൈനികരുടെ തത്സമയ ലൊക്കേഷൻ എവിടെയെന്ന് കണ്ടെത്താൻ സഹായിക്കും. ഐ.ഐ.ടി. ഇന്ദോറിലെ പ്രൊഫസർ പളനിയുടെ നേതൃത്വത്തിലാണ് ഷൂസ് നിർമ്മിച്ചത്. ആദ്യ ബാച്ചിലെ 10 ജോഡി ഷൂസുകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കൈമാറി.

Follow us on

Related News