പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

Aug 5, 2024 at 3:00 pm

Follow us on

തിരുവനന്തപുരം: ഈ മാസം 8ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്താനിരിക്കുന്ന കംപ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023), എച്ച്എസ്എസി മലയാളം (കാറ്റഗറി നമ്പർ 474/2023) തുടങ്ങിയ പരീക്ഷകൾ നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാർഥികൾ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും വിവിധ ജില്ലകളിലെ മഴക്കെടുതികളും കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന പല ഉദ്യോഗാർഥികൾക്കും പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടുണ്ട്. പ്രതികൂല കാലാവസ്‌ഥയും ഗതാഗതതടസവും ഇതിന് തടസമാണ്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് പലയിടങ്ങളിലും. ഓരോ പ്രദേശങ്ങളിലെയും സാഹചര്യത്തിൽ കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടപടിയെടുക്കണം എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

Follow us on

Related News