തിരുവനന്തപുരം: ഈ മാസം 8ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്താനിരിക്കുന്ന കംപ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023), എച്ച്എസ്എസി മലയാളം (കാറ്റഗറി നമ്പർ 474/2023) തുടങ്ങിയ പരീക്ഷകൾ നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാർഥികൾ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും വിവിധ ജില്ലകളിലെ മഴക്കെടുതികളും കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന പല ഉദ്യോഗാർഥികൾക്കും പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടുണ്ട്. പ്രതികൂല കാലാവസ്‌ഥയും ഗതാഗതതടസവും ഇതിന് തടസമാണ്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് പലയിടങ്ങളിലും. ഓരോ പ്രദേശങ്ങളിലെയും സാഹചര്യത്തിൽ കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടപടിയെടുക്കണം എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









