തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. 75% സീറ്റുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്നിലൊന്ന് സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കി വെച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യം ഉണ്ടാകും. പ്രവേശന പരീക്ഷ 2025 ജനുവരി 18ന് ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് 9446393584, 8129032880, 9447192623
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...