തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ ”കേരള സ്കൂൾ ഒളിമ്പിക്സ്” എന്ന പേരിൽ നടക്കും. സംസ്ഥാന സ്കൂൾ കായികോത്സവം ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ നടത്തും. രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്നത്. നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലാണ് ഒളിമ്പിക്സ്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി രാജ്യത്താദ്യമായി ഇൻക്ലൂസീവ് സ്പോർട്സ് കായികോത്സവത്തിന്റെ ഭാഗമായി ഈ വർഷം തുടങ്ങും.
കേരള സ്കൂൾ ഒളിമ്പിക്സിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 24,000 കായിക പ്രതിഭകൾ അണ്ടർ 14, 17, 19 എന്നീ കാറ്റഗറികളിൽ 41 കായിക ഇനങ്ങളിൽ മത്സരിക്കും. 7 ദിവസം പകലും രാത്രിയുമായി നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ കൗമാര കായികമേളയാകും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ സഹായവും സഹകരണവും ആവശ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി മന്ത്രിമാർ, എംപി മാർ, എം.എൽ.എ മാർ, കായികം, കല, സാംസ്കാരികം, സാമൂഹികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടുന്ന സ്വാഗതസംഘം കൊച്ചിയിൽ ചേർന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









