പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

Jul 24, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്‌തികകളിലായി ആകെ 741 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂനിറ്റുകളിൽ ജോലി ചെയ്യണം. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ്-ബി, സി വിഭാഗത്തിൽപെടുന്ന നോൺ ഗെസറ്റഡ് തസ്തികകളിലേക്കാണ് നിയമനം.
പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം പ്രായപരിധിയിൽ ഇളവുണ്ട്. വിശദ വിവരങ്ങൾ
http://joinindiannavy.gov.in ൽ ലഭ്യമാണ്. തസ്തികകളും മറ്റു വിവരങ്ങളും താഴെ.

🔵സയന്റിഫിക് അസിസ്റ്റന്റ്റ്-ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ ഓഷ്യാനോഗ്രഫി), രണ്ടുവർഷത്തെ പരിചയം. പ്രായപരിധി 30 വയസ്സ്.
🔵ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) എസ്.എസ്.എൽ.സി, രണ്ടുവർഷത്തെ ഡ്രാഫ്റ്റ്സ്മാൻഷിപ് ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 3 വർഷത്തെ അപ്രന്റീസ്ഷിപ്, ഓട്ടോകാഡ്, പ്രായം 18-25.
🔵ഫയർമാൻ-പ്ലസ്ടു/തത്തുല്യം, ഫയർഫൈറ്റിങ് കോഴ്സ് പാസായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭികാമ്യം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. പ്രായം 18-27 വയസ്സ്. ട്രേഡ്സ്മാൻമേറ്റ്-എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-25 വയസ്സ്.


🔵പെസ്റ്റ്’കൺട്രോൾ വർക്കർ– എസ്.എസ്.എൽ.സി/. ഹിന്ദി അല്ലെങ്കിൽ പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 18-25 വയസ്സ്.
🔵പാചകക്കാരൻ (എസ്.എസ്.എൽ.സി) ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-25
🔵മൾട്ടി ടാക്സിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) – എസ്.എസ്.എൽ.സി/തത്തുല്യം അല്ലെങ്കിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 18- 25 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും കായികതാരങ്ങൾക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.

🔵(ഗ്രൂപ് ബി തസ്ത‌ികകൾ)ചാർജ്‌മാൻ- അമ്യൂണിഷൻ വർക്ഷോപ്-ഒഴിവ് 1, ഫാക്ടറി 10, മെക്കാനിക് 18, സയന്റിഫിക് അസിസ്റ്റന്റ് 4, ശമ്പളനിരക്ക് 35,400-1,12,400 രൂപ.
🔵(ഗ്രൂപ് സി തസ്‌തികകൾ) ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 2, ഫയർമാൻ 444, ഫയർ എൻജിൻ ഡ്രൈവർ 58, ട്രേഡ്‌സ്മാൻമേറ്റ് 161, പെസ്റ്റ് കൺട്രോൾ വർക്കർ 18, കുക്ക് 9, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 16.
ശമ്പളനിരക്ക്: ഡ്രാഫ്റ്റ്സ്‌മാൻ 25,500- 81,100 രൂപ, ഫയർമാൻ-19,900-63,200 രൂപ, ഫയർ എൻജിൻ ഡ്രൈവർ 21,700-69,100 രൂപ, ട്രേഡ്സ്മാൻമേറ്റ് 18,000-56,900 രൂപ, പെസ്റ്റ് കൺട്രോൾ വർക്കർ-18,000-56,900 രൂപ, കുക്ക് 19,900-63,200 രൂപ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 18,000- 56,900.
യോഗ്യത: ചാർജ്‌മാൻ അമ്യൂണിഷൻ- ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/ മാത്സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായം 18-25.

ചാർജ്മാൻ (ഫാക്‌ടറി)-ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ, പ്രായം 18-25 വയസ്സ്.

ചാർജ്മാൻ (മെക്കാനിക്)-എൻജിനീയറിങ് ഡിപ്ലോമയും ക്വാളിറ്റി കൺട്രോൾ/ അഷ്വറൻസ്/ടെസ്റ്റിങ്ങിൽ രണ്ടു വർഷത്തെ പരിചയവും. പ്രായപരിധി 30 വയസ്സ്.

Follow us on

Related News