തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി എസ് സി നേരിട്ട് നടത്തുന്ന നിയമനം ആണ്. (കാറ്റഗറി നമ്പര്‍: 191/2024- 192/2024). 59100 രൂപയാണ് അടിസ്ഥാനശമ്പളം, ഇത് 1,17,400 വരെ ഉയരാം. 18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഇൻ്റർമീഡിയറ്റ് പരീക്ഷയിൽ വിജയവും അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഇൻ്റർമീഡിയറ്റ് പരീക്ഷകളിൽ വിജയവും.അഥവാ,ബി.കോം പാസ്സാവണം, ഫസ്റ്റ് ക്ലാസും,കൂടാതെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വകുപ്പിലെ സർക്കാർ സ്ഥാപനങ്ങളിൽ 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെൻ്റ് നടത്തുന്ന എസ്എഎസ് (കൊമേഴ്‌സ്യൽ) പരീക്ഷയിൽ ബിരുദവും വിജയവും എന്നിവയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി എസ് സി യുടെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം .ഓഗസ്റ്റ് 14 നു അകം അപേക്ഷ നൽകുക.വിശദ വിവരങ്ങൾക്ക് http://kseb.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ...