തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി. ഇതിനുള്ള സമയം ജൂലൈ 20 വരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് ജൂലൈ 9-ാം തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടി
തിരുവനന്തപുരം:കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന...








