പ്രധാന വാർത്തകൾ
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരംശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തുംഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

Jul 16, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്. ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, കംപാരിറ്റീവ് സ്റ്റഡീസ് ഇന്‍ റിലീജിയന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കയാണ് സ്ക്കോളർഷിപ്പ് അനുവദിക്കുക. ഇന്ത്യക്കാർക്കും മറ്റു ഏഷ്യൻ രാജ്യങ്ങളിലുള്ളവർക്കും അപേക്ഷിക്കാം. ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും,ബിരുദ, പിജി പ്രോഗ്രാമുകളില്‍ 60 ശതമാനം വീതം മാർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ ഇന്ത്യയിലെ ഒരു അംഗീകൃത സര്‍വകലാശാലയില്‍ / സ്ഥാപനത്തില്‍, പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്ത് / പ്രവേശനം ഫുള്‍ടൈം പി.എച്ച്.ഡി സ്‌കോളര്‍ ആയിരിക്കണം.2025 ഏപ്രില്‍ ഒന്നുമുതല്‍ പരമാവധി രണ്ടുവര്‍ഷത്തേക്കാണ് സ്കോളർഷിപ് ലഭിക്കുക. ട്യൂഷന്‍ ഫീസ് (സ്റ്റൈപ്പെന്‍ഡ്) ഉള്‍പ്പെടെ മെയിന്റനന്‍സ് അലവന്‍സായി പ്രതിമാസം 18000 രൂപയും,ഭാരതത്തില്‍ പഠനയാത്ര നടത്താനും, ബുക്ക്-സ്റ്റേഷനറി തുടങ്ങിയവ വാങ്ങാനും മറ്റുമായി കണ്ടിന്‍ജന്റ് എക്‌സ്പന്‍സായി പ്രതിവര്‍ഷം 15,000 രൂപയും ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും (സൈറ്റില്‍ നല്‍കിയിട്ടുള്ള പട്ടിക പ്രകാരം) ഓഗസ്റ്റ് 31നകം സ്ഥാപനത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് http://jnmf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News