തിരുവനന്തപുരം:മുംബൈയിലുള്ള രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 165 ഒഴിവുണ്ട്. ട്രേഡ് അപ്പ്രെന്റിസ്, ടെക്‌നിഷ്യൻ അപ്പ്രെന്റിസ്, ഗ്രാജുവേറ്റ് അപ്പ്രെന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ടെക്‌നീഷ്യന്‍ അപ്രന്റിസുകളിൽ 54 ഒഴിവുകൾ (കെമിക്കല്‍-14, കംപ്യൂട്ടര്‍-2, ഇലക്ട്രിക്കല്‍-10, ഇന്‍സ്ട്രുമെന്റേഷന്‍-10, മെക്കാനിക്കല്‍-18.).ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ 50% മാർകക്കോടെ വിജയം എന്നതാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ 8000 രൂപ സ്റൈപന്റും ലഭിക്കും. ഗ്രാജുവേറ്റ് അപ്രന്റിസിൽ 31 ഒഴിവുകൾ (സെക്രട്ടേറിയല്‍ അസിസ്റ്റന്റ്). 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവുമാണ് യോഗ്യത.
9000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.ട്രേഡ് അപ്രന്റിസിൽ 80 ഒഴിവുകൾ (അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍-63, ഇലക്ട്രീഷ്യന്‍-3, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-5, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-1, ലബോറട്ടറി അസിസ്റ്റന്റ് -08). 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട ബിരുദം അല്ലെങ്കില്‍ 10 + 1 സ്ട്രീമില്‍ സയന്‍സ് വിഷയത്തിലുള്ള പന്ത്രണ്ടാം ക്ലാസ്സ് വിജയം /തത്തുല്യം എന്നിവയാണ് യോഗ്യത. 7000 രൂപ സ്റ്റൈപൻഡ് ലഭിക്കും. 18-25 വയസാണ് എല്ലാ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം .ജൂലൈ 19 വൈകിട്ട് 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദ വിവരങ്ങñൾക്ക് http://rcfltd.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.