പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

വിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾ

Jul 13, 2024 at 10:00 am

Follow us on

തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി
കൺട്രോൾ ഓഫീസർ – പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 155/2022) തസ്‌തികയിലെ നിയമനത്തിനുള്ള ഒഎംആർ പരീക്ഷ ജൂലൈ 19 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.

എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 709/2023), എൻ.സി.എ. പട്ടികവർഗ്ഗം, പട്ടികജാതി, ഹിന്ദുനാടാർ, എസ്.സി.സി.സി. (കാറ്റഗറി നമ്പർ 212/2023, 213/2023, 214/2023 തുടങ്ങിയവ) തസ്തികയിലേക്ക് 2024 ജൂലൈ 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

ഹാർബർ എഞ്ചിനീയറിങ് / മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 123/2023, 505/2023-പട്ടികവർഗ്ഗം) തസ്‌തികയിലേക്ക് 2024 ജൂലൈ 22 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്‌മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Follow us on

Related News