പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കെടിഡിസിയില്‍ താത്കാലിക്ക ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ് മുതല്‍

Jul 11, 2024 at 2:30 pm

Follow us on

തിരുവനന്തപുരം :കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 34 ഒഴിവുകൾ ആണ് ഉള്ളത്.
ഒരു വർഷത്തെ കരാർ നിയമനമാണ്. 22000 രൂപയാണ് ശമ്പളം. റിസെപ്ഷനിസ്റ്റ് -10, വെയ്റ്റെർ -10, അസിസ്റ്റന്റ് കുക്ക് -14 എന്നിങ്ങനെ ആണ് വിവിധ തസ്തികകളിലെ ഒഴിവുകൾ. 18 മുതൽ 36വയസുവരെയാണ് പ്രായപരിധി. എന്നാൽ സംവരണവിഭാഗക്കാർക്ക് ഇളവ് നൽകും. പ്ലസ് ടു ജയം/ തത്തുല്യം. ഹോട്ടല്‍ റിസപ്ഷന്‍ ആന്‍ഡ് ബുക് കീപ്പിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ തത്തുല്യം,ഹോട്ടല്‍ റിസപ്ഷന്‍ ആന്‍ഡ് ബുക് കീപ്പിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ തത്തുല്യം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പരിജ്ഞാനം, എന്നിവാ ഹോട്ടൽ റിസെപ്ഷനിസ്റ്റിനും,പത്താം ക്ലാസ് / തത്തുല്യം, റസ്റ്റോറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ്/ റസ്റ്റോറന്റ് സര്‍വീസില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം,ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പരിജ്ഞാനം എന്നിവ വെയ്റ്റെർ തസ്തികക്കും,എസ്.എസ്.എല്‍.സി / തത്തുല്യം ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ്/ കുക്കറിയില്‍ എന്‍.സി.വിടി സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതകൾ അസിസ്റ്റന്റ് കുക്കിനും ഉണ്ടായിരിക്കണം.യോഗ്യരായ ആളുകൾ വെള്ളപേപ്പറിൽ ബയോഡാറ്റായും അടുത്തിടെ എടുത്ത പാസ്പോർട്ട്‌ സൈസ് ഫോട്ടോയും ഉൾപ്പടെ താഴെ പറയുന്ന മേൽവിലാസത്തിൽ അയ ക്കണം. യോഗ്യത,പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടെ ഉൾപ്പടെത്തുക. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് http://ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മേൽവിലാസം
The Managing Director,
Kerala Tourism Development കോര്പറേഷൻ

Follow us on

Related News