തൃശൂർ: സ്കൂളിൽ എത്തിയ വിദ്യാർഥിനിയുടെ ബാഗിൽ മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ എത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെയാണ് പാമ്പ് കയ്യിൽ തടഞ്ഞത്. കുട്ടികൾ ബഹളം വച്ചതോടെ സ്‌കൂളിന് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തി ബാഗ് ക്ലാസിനു പുറത്തേക്കിട്ടു. വിദ്യാർഥിനിയുടെ വീട്ടിൽ നിന്നാകാം പാമ്പ് ബാഗിൽ കയറിക്കൂടിയതെന്ന് കരുതുന്നു

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...