തിരുവനന്തപുരം:കേന്ദ്ര ഗവ.സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുകളാണ് ഉള്ളത് . എട്ട് ഒഴിവ് കേരളത്തിലാണ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ. കേരളത്തിലെ ഒഴിവുകളിൽ ബിസിനസ് ഡിവലപ്മെന്റ് എക്‌സിക്യുട്ടീവ് തസ്തികയിൽ 5 ഒഴിവുകളിൽ (കൊല്ലം, എറണാകുളം, കണ്ണൂര്‍, മഞ്ചേരി). ബിരുദവും ഫാര്‍മ പ്രോഡക്ട്‌സ് സെയില്‍സില്‍ രണ്ടുവര്‍ഷത്തെ പ്രവർത്തിപരിചയവും, ബിസിനസ് ഡിവലപ്മെന്റ് എക്‌സിക്യുട്ടീവ്-ഢ/ സര്‍വീസ് എക്‌സിക്യുട്ടീവ് തസ്തികയിൽ ഒഴിവ്-1 (തിരുവനന്തപുരം/ കൊച്ചി). ഡിപ്ലോമ/ ബിരുദവും ഫാര്‍മ പ്രോഡക്ട്സ് സെ യില്‍സ്/ മാര്‍ക്കറ്റിങ്/ ബിസിനസ് ഡിവലപ്മെന്റ്/ അവേര്‍നെസ് കാംപൈന്‍/ സര്‍വീസില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും, അക്കൗണ്ട്സ് ഓഫീസര്‍ 2 ഒഴിവുകളിൽ സി.എ./ സി.എം.എ. ഇന്റര്‍/ എം.കോം./ എം.ബി.എ.യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. അപേക്ഷന്റെ പ്രായം 30 വയസ്സ് കവിയരുത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍ പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷാ എന്നീ സംസ്ഥാനങ്ങളിൽ ഒഴിവുണ്ട്. ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ഏരിയ സെയില്‍സ് മാനേജര്‍, ബിസിനസ് ഡിവലപ്മെന്റ് എക്‌സിക്യുട്ടീവ്, ഏരിയ സെയില്‍സ് മാനേജര്‍, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍, അഡ്മിന്‍ അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ മാനേജര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ജൂനിയര്‍/ സീനിയര്‍/ അസിസ്റ്റന്റ് ഡയാലിസിസ് ടെക്നീഷ്യന്‍, അക്കൗണ്ട്സ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകളിലാണ് ഒഴിവ്. പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം നിശ്ചയിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷഫോം ലഭിക്കുന്നതിനും http://lifecarehll.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ തപാലിലോ ഇ-മെയിലിലോ അയയ്ക്കാം. ജൂലൈ 17 ആണ് അവസാന തീയതി.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...