പ്രധാന വാർത്തകൾ
സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾ

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

Jul 10, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിലേക്കുള്ള നിയമത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കുള്ള റിക്രൂട്ട്മെന്റ് ആണിത്. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടാകണം. കമ്പ്യൂട്ടർ/ഐ.ടി കോഴ്സ് പഠിച്ച് പാസായ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടാകണം. അല്ലെങ്കിൽ സ്കൂൾ/കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അതത് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തെ ഔദ്യോഗിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം എന്നിവയാണ് അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ. 1.7.2024ൽ 20-28 വയസ് ആണ് പ്രായപരിധി. എന്നാൽ പട്ടിക വിഭാഗത്തിന് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം എന്നിങ്ങനെയും വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർക്കും പ്രായപരിധിയിൽ അർഹമായ ഇളവുണ്ട്. 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് 175 രൂപ മതി. തെരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2024 ആഗസ്റ്റിലും ഇതിൽ യോഗ്യത നേടുന്നവർക്കായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത മെയിൻ പരീക്ഷ ഒക്ടോബറിലും നടത്തും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ലക്ഷദ്വീപ്, കവരാത്തി എന്നിവയാണ് പ്രിലിമിനറിക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ http://ibps.In എന്ന വെബ്സൈറ്റിൽ ലഭിക്കും.

Follow us on

Related News