പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

വിവിധ ബാങ്കുകളിൽ അപ്രൻ്റിസ് നിയമനം: ബിരുദധാരികൾക്ക് അവസരം

Jul 10, 2024 at 9:00 am

Follow us on

തിരുവനന്തപുരം:രാജ്യത്തെ വിവിധ ബാങ്കുകളിൽ ബിരുദധാരികൾക്ക് അപ്രൻ്റിസ് നിയമനത്തിന് അവസരം. യോഗ്യതയ്ക്കൊപ്പം പ്രാദേശിക ഭാഷയിൽ പ്രാവീണ്യം അനിവാര്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷം പരിശീലന കാലയളവാണ്. അപേക്ഷകരുടെ പ്രായം 20നും 28നും ഇടയിൽ. പട്ടികവിഭാഗക്കാർക്ക് 5വർഷം, ഒബിസിക്കാർക്ക് 3വർഷം, ഭിന്നശേഷിക്കാർക്ക് 10വർഷം എന്നിങ്ങനെ ഇളവുണ്ട്. വിധവ കൾക്കും വിവാഹമോചിത സ്ത്രീ കൾക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽ 2700 ഒഴിവ് ഉണ്ട്. ഈമാസം 14 വരെ അപേക്ഷിക്കാം. ഇതിൽ കേരളത്തിൽ 22 ഒഴിവുകൾ ഉണ്ട്. തിരുവനന്തപുരം (10), എറണാകുളം (7), കോഴിക്കോട് (5). യോഗ്യതയും പ്രായവും 2024 ജൂൺ 30 അടിസ്ഥാനമാക്കി കണക്കാക്കും. റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ-10,000 രൂപ, അർബൻ- 12,000 രൂപ, മെട്രോ-15,000 രൂപ.


തിരഞ്ഞെടുപ്പ്: ഈമാസം 28ന് ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിൽ. 10 / 12 വരെ പ്രാദേശികഭാഷ പഠിച്ചതിൻ്റെ മാർക്ക് ഷീറ്റോ സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർക്ക് ഭാഷാപരീക്ഷയില്ല.
അപേക്ഷാഫീസ്: 800 രൂപ (പട്ടി കവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ) വിശദവിവരങ്ങൾക്ക് http://pnbindia.in സന്ദർശിക്കുക.

യൂക്കോ ബാങ്കിൽ 544 ഒഴിവുകൾ ഉണ്ട്. ഇതിൽ കേരളത്തിൽ 9 ഒഴിവുണ്ട്. ഈമാസം 16 വരെ അപേക്ഷിക്കാം.
സ്റ്റൈപ്പൻഡ്: 15,000 രൂപ വിശദവിവരങ്ങൾക്ക് http://ucobank.com സന്ദർശിക്കുക.

Follow us on

Related News