പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

Jul 1, 2024 at 7:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ അഞ്ച് വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.

ഓണ്‍ലൈനില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ജൂലൈ അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം. കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും കമ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

Follow us on

Related News