തേഞ്ഞിപ്പലം:ഈ വർഷത്തെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ( കൊമേഴ്സ് ഓപ്ഷനും, ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷനും ഒഴികെ ) പ്രസിദ്ധീകരിച്ചു. ട്രയല്‍ അലോട്ട്മെന്റ് സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാക്കും. ട്രയല്‍ അലോട്ട്മെന്റിനെ തുടര്‍ന്ന് ബി.എഡിന് ജൂലൈ ഒന്നിന് വൈകിട്ട് മൂന്നു മണി വരെയും ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന് ജൂൺ 30 വരെയും ( പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ജനന തീയതി എന്നിവ ഒഴികെ ) എഡിറ്റിങ്ങ് സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മാര്‍ക്ക് കൃത്യമാണെന്നും എൻ.എസ്.എസ്., എൻ.സി.സി. തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ ബിരുദ പ്രോഗ്രാമിന്റെ കാലയളവിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, ഇ.ഡബ്ല്യൂ.എസ്. സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. ബി.എഡിന്റെ ഒന്നാം അലോട്ട്മെന്റും ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്റെ റാങ്ക് ലിസ്റ്റും ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. ഫോണ്‍ – 0494 2407016, 2660600.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക്...









