പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

Jun 27, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:വിദ്യാർഥികള്‍ക്കും അധ്യാപകർക്കുമായി എനര്‍ജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന ഊര്‍ജ്ജസംരക്ഷണ അവബോധപരിപാടിയായ ഉണര്‍വിന്റെ രണ്ടാം ഘട്ടം നാളെ (ജൂൺ 28) എനര്‍ജി മാനേജ്‌മെന്റ് സെന്ററിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപകരും വിദ്യാർഥികളും എനര്‍ജി മാനേജ്‌മെന്റ് സെന്റർ സന്ദര്‍ശിച്ച് ഊർജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങൾ മനസ്സിലാക്കുന്ന പരിപാടിയാണ് ‘ഉണര്‍വ്’. പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ 684 സ്കൂളുകളിലെ 4,400 പേർ ഇ.എം.സി സന്ദർശിച്ചു.
ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. കടകംപളളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ എ.കെ.ഷൈൻമോൻ ആശംസാ പ്രസംഗം നടത്തും.

Follow us on

Related News