തിരുവനന്തപുരം:വിദ്യാർഥികള്‍ക്കും അധ്യാപകർക്കുമായി എനര്‍ജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന ഊര്‍ജ്ജസംരക്ഷണ അവബോധപരിപാടിയായ ഉണര്‍വിന്റെ രണ്ടാം ഘട്ടം നാളെ (ജൂൺ 28) എനര്‍ജി മാനേജ്‌മെന്റ് സെന്ററിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപകരും വിദ്യാർഥികളും എനര്‍ജി മാനേജ്‌മെന്റ് സെന്റർ സന്ദര്‍ശിച്ച് ഊർജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങൾ മനസ്സിലാക്കുന്ന പരിപാടിയാണ് ‘ഉണര്‍വ്’. പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ 684 സ്കൂളുകളിലെ 4,400 പേർ ഇ.എം.സി സന്ദർശിച്ചു.
ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. കടകംപളളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ എ.കെ.ഷൈൻമോൻ ആശംസാ പ്രസംഗം നടത്തും.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









