തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. നാളെ (ജൂൺ 28 ന്) രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധം ഇന്ന് രാത്രിയോടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplementary Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൽട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ ๑๓รั പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്‌കൂളും/കോഴ്‌സും കൃത്യമായി മനസ്സിലാക്കണം. അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പ്രിൻറ് എടുത്ത് നൽകുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സ്‌ഥിര പ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടയക്കേണ്ടതുള്ളു .അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം രക്ഷിതാവിനോടൊപ്പം 2024 ജൂലൈ 1 ന് വൈകിട്ട് 4 മണിയ്ക്ക് മുൻപായി തന്നെ പ്രവേശനത്തിന് ഹാജരാകണമെന്നും അലോട്ട്മെന്റാണിതെന്നും അറിയിച്ചു.