തൊടുപുഴ: സ്വകാര്യ എൽ.പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനിയറെയും ഇടനിലക്കാരനായ കോൺട്രാക്ടറെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ തൊടുപുഴ നഗരസഭാ ഓഫീസിൽ നിന്നാണ് അസി. എൻജിനിയർ സി.ടി. അജിയും ഇടനിലക്കാരനായ കോൺട്രാക്ടർ റോഷൻ സർഗവും പിടിയിലായത്. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് കേസിൽ രണ്ടാം പ്രതിയാണ്. കോൺട്രാക്ടർ റോഷൻ സർഗം മൂന്നാം പ്രതിയാക്കിയാണ് വിജിലൻസിൻ്റെ എഫ്.ഐ.ആർ. തൊടുപുഴക്ക് സമീപം കുമ്പംകല്ല് ബി.ടി.എം എൽ.പി സ്‌കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനാണ് കൈക്കൂലി വാങ്ങിയതെന്ന് ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു.