കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷ 29വരെ

Jun 23, 2024 at 6:00 am

Follow us on

തിരുവനന്തപുരം:കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) തിരുവനന്തപുരം കേന്ദ്രത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് അവസരം. ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഫാക്കൽറ്റി ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാർക്കറ്റിങ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഐ.ടി മാനേജ്‌മെന്റ് എന്നീ തസ്തികകളിലാണ് താത്കാലിക നിയമനം നടത്തുന്നത്. യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്സിന്റെ വെബ്സൈറ്റിൽ (http://kittsedu.org) ലഭ്യമാണ്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 29ന് മുമ്പ് അയയ്ക്കണം.

Follow us on

Related News