താനൂർ:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡല പരിധിയിലെ വിദ്യാലയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. താനൂർ ക്യാമ്പ് ഓഫീസ് പരിസരത്ത് നടന്നചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സമദ് താനാളൂർ, ഒ.കെ ബേബി ശങ്കർ, പ്രൊഫ. വി.പി ബാബു, പി.ടി അക്ബർ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...