തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആർ.ബിന്ദു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ സാവകാശം നൽകാൻ മന്ത്രി സർവകലാശാലകൾക്ക് നിർദ്ദേശം നൽകി.
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകൾ അവസാന സെമസ്റ്റർ /വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...