പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Jun 3, 2024 at 10:30 am

Follow us on

എറണാകുളം:പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അധ്യയന വർഷത്തെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയകാലത്തെയും ലോകത്തെയും നേരിടാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്ന തരത്തിലാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിലെ ആഹ്ലാദ മുഹൂർത്തങ്ങളിലേക്കാണ് പ്രവേശനോത്സവത്തിലൂടെ ഓരോ വിദ്യാർത്ഥിയും ചുവടു വയ്ക്കുന്നത്.

വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള ഇടങ്ങളായി സംസ്ഥാനത്തെ സ്കൂളുകൾ മാറിക്കഴിഞ്ഞു. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജീവിതത്തിൽ മുന്നേറാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണം.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, മറ്റു വകുപ്പു മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ഓരോ ജില്ലകളിലും ജില്ലാതല പ്രവേശനോത്സവവും ഇതോടൊപ്പം നടന്നു. സംസ്ഥാനത്തൊട്ടാകെ എല്ലാ സ്‌കൂളുകളിലും വിവിധ വർഗ്ഗ, ബഹുജന, യുവജന, തൊഴിലാളി,മഹിളാ, യുവജന സംഘടനകളുടെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണ
യജ്ഞം നടത്തിയതിനു ശേഷമാണ് ഇന്ന് സ്കൂളുകൾ തുറന്നത്. എല്ലാ സ്കൂളുകളിലും വിപുലമായ രീതിയിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

Follow us on

Related News