തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവർക്കും ട്രയൽ അലോട്‌മെൻ്റ് ലഭിച്ചവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരം ഇന്ന്. ഇന്ന് വൈകിട്ട് 5 വരെ തിരുത്തലുകൾ നടത്താം. ബോണസ് പോയിൻ്റ് വിവരങ്ങൾ, ജാതി സംവരണ വിവരം, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, ‘ടൈബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർ ത്തനങ്ങളിലെ മികവ് തുടങ്ങിയവ തിരുത്താം. ഇതിനു ശേഷമാണ് ജൂൺ 5ന് ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...









