പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്ലസ് വൺ പ്രവേശനം: കൺഫർമേഷൻ 31ന് വൈകിട്ട് 5വരെ

May 29, 2024 at 5:25 am

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തി നുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം.
31ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനുള്ള സൗകര്യം ഉണ്ടാകും. അപേക്ഷയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വരുത്തി 31ന് വൈകീട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ നടത്തണം. ഇതിനുശേഷം തിരുത്തലുകൾ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കൻഡറികളിലെ ഹെൽപ് ഡെസ്കുകളിൽ ലഭ്യമാണ്. അഡ്മിഷൻ ഗേറ്റ്വേ ആയ http://admission.dge.kerala.gov.in e ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് Candidate Login- SWS എന്നതിലൂടെ ലോഗിൻ ചെയ്ത് Trial Results എന്ന ലിങ്കിലൂടെ ട്രയൽ അലോട്മെന്റ് ഫലം പരിശോധിക്കാം. എസ്എസ്എൽസി പുനർമൂല്യ നിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്റിൽ പരിഗണിക്കും. എസ്. എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്. എൽ.സി തുടങ്ങിയവയിൽ നിന്നുള്ള അപേക്ഷകർ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ച ശേഷമുള്ള തിരുത്തലിൻ്റെ അവസരത്തിൽ ഗ്രേഡ് മാറ്റം ഉൾപ്പെടുത്തണം.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...