പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ്

May 28, 2024 at 8:00 am

Follow us on

follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ‌ൺ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയൽ അലോട്മെന്റ് നാളെ. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. ട്രയൽ അലോട്മെന്റ് പരിശോധിച്ച് ഓരോ വിദ്യാർത്തിയുടെയും പ്ലസ് വൺ പ്രവേശന സാധ്യത മനസിലാക്കാം. അപേക്ഷയുടെ അന്തിമ പരിശോധനയ്ക്കും തിരുത്തലുകൾക്കും ഈ അവസരം ഉപയോഗിക്കാം. ഇതിന് പുറമെ തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉൾപ്പെടെ ഈ സമയത്ത് മാറ്റാം. ബോണസ് പോയിൻ്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷയിൽ അക്കാര്യം ഉൾപ്പെടുത്തിയിരിക്കണം. പ്രവേശന സമയത്ത് ഈ രേഖകൾ ഹാജരാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ട്രയൽ അലോട്മെന്റിനു പിന്നാലെ അപേക്ഷയിൽ ആവശ്യമായ തിരുത്തൽ വരുത്തണം. തെറ്റായവിവരം നൽകി നേടുന്ന അലോട്മെന്റ് റദ്ദാക്കുമെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. ട്രയൽ അലോട്മെന്റിന് പിന്നാലെ ജൂൺ 5ന് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഇതിന് ശേഷം മറ്റു അലോട്മെറ്റുകൾ വരും. ജൂൺ 24നു പ്ലസ് വൺ ക്ലാസ് ആരംഭിക്കും. മുഖ്യ അലോട്മെന്റിൽ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററിയിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും ആ സമയത്ത് അപേക്ഷ നൽകാം. സപ്ലിമെൻ്ററി അലോട്മെന്റ് തീയതി ജൂലായ് 2മുതൽ 31 വരെ.

Follow us on

Related News