follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L
തിരുവനന്തപുരം:രാജ്യത്തെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി). കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള വിലയിരുത്തലുകളുള്ള ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് തയ്യാറാക്കി നൽകണമെന്ന് എൻസിഇആർടി നിർദേശിച്ചിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇത് ബാധകമാണ്. എൻസിഇആർടിയുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അസസ്മെന്റ് സെന്റർ ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ 1,2 ക്ലാസുകളെ ഫൗണ്ടേഷണൽ സ്റ്റേജിലും 3മുതൽ 5വരെയുള്ള ക്ലാസുകളെ പ്രിപ്പറേറ്ററി സ്റ്റേജിലും 6,7,8 ക്ലാസുകളെ മിഡിൽ സ്റ്റേജിലുമാണ് ഉൾപ്പെടുത്തുന്നത്. സമപ്രായക്കാരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വിലയിരുത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രോഗ്രസീവ് റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്.