തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 25ന്) അവസാനിക്കും. 16ന് വൈകീട്ട് 4മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണത്തിന് 25 വൈകിട്ട് 5വരെയാണ് സമയം. അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ്നടത്തുക. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
- ഇന്ന് കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി: അസി. എഞ്ചിനീയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ
- ബി.ടെക് ലാറ്ററൽ എൻട്രി: ഹാൾ ടിക്കറ്റ്
- പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്
- മലപ്പുറത്ത് താത്കാലിക പ്ലസ് വൺ ബാച്ചുകൾ: പ്രവേശന പ്രതിസന്ധി പഠിക്കാൻ സമിതി