തിരുവനന്തപുരം:ഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഇനി ഉള്ളത് 389 അധ്യാപകർ മാത്രമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇവരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക കോടതിവിധിക്ക് വിധേയമായിട്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ആകെ 8007 അധ്യാപകരാണ് സ്ഥലം മാറ്റത്തിന് വിധേയരായത്. ഇതിൽ 2024 ഫെബ്രുവരി 21 ലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ സ്റ്റേ ഉത്തരവ് വന്നത് കാരണം റിലീവ് ചെയ്ത് ജോയിൻ ചെയ്യാൻ കഴിയാതിരുന്ന അധ്യാപകർ 413 പേരാണ്. ഇവർ ഉൾപ്പെടെ 7,618 അധ്യാപകർ സ്ഥലംമാറ്റം ലഭിച്ച സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചു.
ട്രാൻസ്ഫർ കാര്യത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങളെ സംബന്ധിച്ചും സ്ഥലംമാറ്റത്തിന്റെ തുടർനടപടികളെ സംബന്ധിച്ചും തുടർന്നുള്ള കോടതി വിധികൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







.jpg)

