പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

പ്ലസ് വൺ പ്രവേശനം: ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി

May 15, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകൾ 53,236 ആണ്. ഇതിൽ 22,600 സീറ്റുകൾ സർക്കാർ മേഖലയിലും 19,350 സീറ്റുകൾ എയിഡഡ് മേഖലയിലും 11,286 സീറ്റുകൾ അൺ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണൽ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകൾ 6,105 ആണ്. ഇതിൽ സർക്കാർ മേഖലയിലെ 4545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1560 സീറ്റുകളും ഉൾപ്പെടുന്നു. മാർജിനിൽ സീറ്റ് വർദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകൾ 11,635 ആണ്. ഇതിൽ 6,780 സീറ്റുകൾ സർക്കാർ മേഖലയിലും 4855 സീറ്റുകൾ എയിഡഡ് മേഖലയിലും ആണ്. ഇങ്ങനെ വരുമ്പോൾ ആകെ ഹയർ സെക്കൻഡറി സീറ്റുകൾ സർക്കാർ മേഖലയിൽ 33,925 ഉം എയിഡഡ് മേഖലയിൽ 25,765 ഉം അൺഎയ്ഡഡ് മേഖലയിൽ 11,286 അടക്കം ആകെ 70,976 ആണ്. ഇതിനുപുറമെ വി എച്ച് എസ് ഇ മേഖലയിൽ 2,850 ഉം ഐടിഐ മേഖലയിൽ 5484 ഉം പോളിടെക്നിക് മേഖലയിൽ 880 ഉം സീറ്റുകൾ ഉണ്ട്. അങ്ങിനെ ആകെ ഉപരിപഠനത്തിനായി 80,190 സീറ്റുകൾ മലപ്പുറം ജില്ലയിൽ ലഭ്യമാണ്. മലപ്പുറം ജില്ലയിൽ നിന്ന് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത് 79,730 കുട്ടികൾ ആണ്.

പ്ലസ് വൺ പ്രവേശനം സുഗമമാക്കാൻ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തിൽ തന്നെ ചർച്ചചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഇതിനുപുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അപ്പപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Follow us on

Related News