പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി

May 14, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ് ചടങ്ങിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്.
നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് വിവിധ കോളജ്-സർവകലാശാലാ അധ്യാപക സംഘടനകളുടെയും അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും യോഗം മന്ത്രി വിളിച്ചു ചേർത്തത്. വർക്ക് ലോഡ് ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ഉന്നയിച്ച ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച ശേഷം വർക്ക് ലോഡ് കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അധ്യാപക സംഘടനാ നേതാക്കളെ അറിയിച്ചു – മന്ത്രി പറഞ്ഞു.


നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അനധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലനപരിപാടി ഒരുക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അനധ്യാപക ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ആലോചനാ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അധ്യാപക സംഘടനാ യോഗത്തിൽ ഡോ. വി. ബിജു (FUTA),റോണി ജോർജ്ജ് (KPCTA), ആർ. അരുൺകുമാർ (KPCTA), പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ്. എസ് (GCTO), ഡോ. ആൾസൺ മാർട്ട് (GCTO), ഡോ. അജേഷ് എസ്. ആർ (KPCTA), ഡോ. മുഹമ്മദ് റഫീഖ് (AKGCT), ഡോ. വിഷ്ണു. വി.എസ് (AKGCT), ഡോ. പ്രദീപ് കുമാർ. കെ (AKPCTA), നിഷാന്ത്. എ (AKPCTA), ഡോ. ആർ.എം.ഷെരീഫ് (CKCT), ഡോ. ഷിബിനു.എസ് (CKCT) എന്നിവർ പങ്കെടുത്തു. അനധ്യാപക സംഘടനാ യോഗത്തിൽ ജുനൈദ് എ. എം (KNTEO), ആർ. എസ് പ്രശാന്ത് കുമാർ (NGOA), ജോർജ്ജ് ആന്റണി (NGOA), എം. ഷാജഹാൻ (KGOA), വിഘ്‌നേശ് (KPCMSA), ആർ.സാജൻ (KNGOU), എസ്.ഗോപകുമാർ (KNGOU), ബുഷ്‌റ എസ്.ദീപ (KGOA), ഓസ്ബോൺ. വൈ (KNTEO), ഹരിലാൽ (CUEO), ബിജുകുമാർ.ജി (CUEO) എന്നിവർ പങ്കെടുത്തു.

Follow us on

Related News