തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. http://results.cbse.nic.in, http://cbse.gov.in അല്ലെങ്കിൽ http://cbseresults.nic.in, UMANG ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ സംഘം പോർട്ടൽ അല്ലെങ്കിൽ SMS സൗകര്യം എന്നിവയിലൂടെ പരീക്ഷാഫലം ലഭ്യമാണ്. പരീക്ഷാഫലം വന്നപ്പോൾ
പെൺകുട്ടികൾ വീണ്ടും ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയശതമാനം ഏകദേശം 91 ആണ്. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിൽ വിജയിക്കാൻ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. പത്താം ക്ലാസ് ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയുന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









