തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുന്ന സാഹചര്യത്തിൽ
സ്കൂളുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ നിർദേശം. ഈമാസം 27നു മുൻപായി സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർ ത്തിയാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കു ലർ ഇറങ്ങി. കെട്ടിടത്തിന്റെ ഭിത്തികൾ ചായം പൂശണം. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ക്ലാസുകൾ നടത്താൻ അനുവദിക്കില്ല. സ്‌കൂൾ പരിസരം വൃത്തിയാക്കുകയും അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുകയും വേണം. നിർമാണം നടക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി നിർമാണ ഭാഗങ്ങൾ മറച്ചു കെട്ട ണമെന്നും സർക്കുലറിൽ നിർദേശിച്ചു.
2മാസത്തോളം ഉപയോഗിക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ അണുമുക്തമാക്കണം. കുടിവെള്ള ടാങ്ക്, കിണർ തുടങ്ങിയവ ശുചീകരിക്കണം. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ലാബിൽ പരി ശോധിച്ചു ഗുണനിലവാരം ഉറപ്പ് വരുത്തണം. സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ടാണ് പ്രവേശനോത്സവം നട ത്തേണ്ടത്. സ്കൂൾ തുറക്കുന്ന ദിവസം മാതാപിതാക്കൾ എത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്കൂളിനു സമീപം സൗകര്യം ഒരുക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ മറ്റ് ആവശ്യങ്ങൾക്കായോ വച്ച പ്രചാരണ സാമഗ്രികളോ കൊടിതോരണങ്ങളോ ബോർസ്‌കൂളിനു മുന്നിലെ റോഡിന് ഇരുവശവും ഹമ്പുകളോ സ്‌പീഡ് ബ്രേക്കറുകളോ വേണം. കുട്ടികളുടെ യാത്രാസമയത്ത് ചരക്കു വാഹനങ്ങൾ ഉൾപ്പെടെ യുള്ള ഭാരവാഹനങ്ങളെ നിയന്ത്രിക്കണം.
സ്‌കൂൾ പരിസരത്ത് ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സൈ സിന്റെയും പൊലീസിന്റെയും സഹായം തേടാം.
ക്ലാസ് ആരംഭിച്ച് നിശ്ചിത സമയം കഴിഞ്ഞും എത്താത്ത കുട്ടികളുടെ മാതാപിതാക്കളെ ഇക്കാര്യം ഫോണിൽ അറിയിക്കണം. വീട്ടിൽ നിന്നു കുട്ടി സ്‌കൂളിലേക്കു പുറ പ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം പൊലീസിനെ അറിയിക്കണം.